ബെയ്ജിംഗ് : ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനെ വിമർശിച്ച അഭിഭാഷകനെ അറസ്റ്റു ചെയ്തു. ചിൻപിംഗിന്റെ ഏകാധിപത്യ ഭരണത്തെ വിമർശിച്ച് തുറന്ന കത്തു പ്രസിദ്ധീകരിച്ചതിനു തിങ്കളാഴ്ച ഇദ്ദേഹത്തിന്റെ അഭിഭാഷക ലൈസൻസ് അധികൃതർ റദ്ദാക്കിയിരുന്നു.
ഇന്നലെ രാവിലെ കുട്ടിയുമായി സ്കൂളിലേക്കു പോകുന്പോൾ നാലു വാഹനങ്ങളിലായെത്തിയ പോലീസ് ഓഫീസർമാർ യുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ റോയിട്ടേഴ്സിനോടു പറഞ്ഞു. ചൈനയിലെ തെരഞ്ഞെടുപ്പുകൾ കൂടുതൽ സുതാര്യമാക്കണമെന്നും സൈനികശക്തി കുറയ്ക്കണമെന്നും ഇതിനുതകുന്ന രീതിയിൽ ഭരണഘടനയിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ചയും യു ഒരു കത്ത് പ്രസിദ്ധീകരിച്ചിരുന്നു.
ചിൻപിംഗിനെ വിമർശിച്ച അഭിഭാഷകൻ അറസ്റ്റിൽ
12:43 AM Jan 20, 2018 | Deepika.com