കൊച്ചി: കേരളത്തിലെ പ്രമുഖ ബിൽഡറായ സ്കൈലൈനെ മോസ്റ്റ് റെസ്പെക്ടഡ് റിയൽ എസ്റ്റേറ്റ് ബ്രാൻഡ് ഇൻ കേരള ആയി ഗ്രോഹെ-ഹുറുണ്‍ ഇന്ത്യ റിപ്പോർട്ട് തെരഞ്ഞെടുത്തു. ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രസിദ്ധീകരണരംഗത്തെ ലോകപ്രസിദ്ധ ചൈനീസ് റിസർച്ച് മീഡിയ ആണ് ഹുറുണ്‍ റിപ്പോർട്ട്.
ലക്ഷ്വറി സാനിറ്ററി ഫിറ്റിംഗുകളുടെ ലോകോത്തര ജർമൻ കന്പനിയാണ് ഗ്രോഹെ. സ്കൈലൈൻ ബിൽഡേഴ്സിനുള്ള അവാർഡ് ഗ്രോഹെ-ഹുറുണ്‍ ഇന്ത്യ റിയൽ എസ്റ്റേറ്റ് ലീഡർഷിപ്പ് സമ്മിറ്റിൽ ഗ്രോഹെ ഇന്ത്യ കണ്ട്രി ഹെഡ് ശുഭജിത്ത് സെൻ, സ്കൈലൈൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ആർ. രാജ്മോഹന്‍ സമ്മാനിച്ചു.
ഗ്രോഹെ-ഹുറുണ്‍ റിപ്പോർട്ടിൽ സ്കൈലൈൻ ഒന്നാമത്
12:43 AM Jan 20, 2018 | Deepika.com