പേടിഎം ഡെബിറ്റ് കാർഡ് സേവനങ്ങൾ തുടങ്ങി
11:57 PM Jan 19, 2018 | Deepika.com
ന്യൂഡൽഹി: പേടിഎം തങ്ങളുടെ പേമെന്റ് ബാങ്ക് അക്കൗണ്ട് ഉപയോക്താക്കൾക്ക് ഡെബിറ്റ് കാർഡുകൾ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. പേമെന്റ് ബാങ്ക് ഉപയോക്താക്കൾക്ക് ഇതോടെ എടിഎമ്മുകളിൽനിന്ന് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമെടുക്കാൻ സാധിക്കുമെന്ന് പേടിഎമ്മിന്റെയും വൺ97 കമ്യൂണിക്കേഷൻസിന്റെയും സ്ഥാപകൻ വിജയ് ശേഖർ ശർമ പറഞ്ഞു.