മുംബൈ: തുടക്കത്തിൽ ആവേശപൂർവം മുന്നേറിയ ഓഹരിവിപണി വ്യാപാരാന്ത്യത്തിൽ ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബാങ്കുകളിൽ 100 ശതമാനം വിദേശമൂലധന നിക്ഷേപം അനുവദിക്കുമെന്ന റിപ്പോർട്ടുകൾ ബാങ്ക് ഓഹരികൾക്കു പ്രിയംകൂടി.
സെൻസെക്സ് 35507.36 വരെ കയറിയശേഷം 35,260.29-ൽ ക്ലോസ് ചെയ്തു. ഇതു പുതിയ റിക്കാർഡാണ്. നിഫ്റ്റി 10,887.50 വരെ കയറിയിട്ട് 10,817ൽ ക്ലോസ് ചെയ്ത് റിക്കാർഡിട്ടു.
ഓഹരികൾക്കു ചാഞ്ചാട്ടം
01:01 AM Jan 19, 2018 | Deepika.com