വാഷിംഗ്ടൺ ഡിസി: യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം കുടിയേറ്റം അനുവദിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി സംബന്ധിച്ച ഏതാനും വിവരങ്ങൾ മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അമേരിക്കയെയും അമേരിക്കൻ ജനതയെയും സ്നേഹിക്കുന്നവരാവണം കുടിയേറ്റക്കാർ. അവർക്ക് കഴിവും ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ വൈദഗ്ധ്യവും വേണം.
ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയണം. അമേരിക്കൻ സംസ്കാരത്തിനും മൂല്യത്തിനും വില കല്പിക്കുന്നവരുമായിരിക്കണം. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നായാലും ഇത്തരക്കാരെ സ്വാഗതം ചെയ്യുമെന്നു പ്രസ്തുത ഉദ്യോഗസ്ഥൻ പറഞ്ഞു. രാജ്യം, വംശം, മതം എന്നിവ പരിഗണിക്കാതെ യോഗ്യതയുള്ള അപേക്ഷകരെ മാത്രം യുഎസിലേക്കു സ്വീകരിക്കുക എന്ന നയമാണു ട്രംപിനുള്ളതെന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് റിപ്പോർട്ടർമാരോടു പറഞ്ഞു.
കുടിയേറ്റക്കാർക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധം: യുഎസ്
12:49 AM Jan 18, 2018 | Deepika.com