കുവൈത്ത് സിറ്റി: എണ്ണ കയറ്റുമതി രാഷ്ട്ര സംഘടന (ഒപെക്) യുടെ ഉത്പാദനം കുറയ്ക്കൽ കരാറിൽനിന്നു പിന്മാറാൻ കുവൈത്ത് ഉദ്ദേശിക്കുന്നില്ലെന്ന് എണ്ണ മന്ത്രി ബഖിത് അൽ റഷീദി. ഈ വർഷാവസാനം വരെ ഉത്പാദനം കുറച്ചു നിർത്താനാണു തീരുമാനം. ഈ തീരുമാനത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 70 ഡോളർ കടന്നു.
അടുത്ത ഞായറാഴ്ച ഒപെകിന്റെ ഒരു കമ്മിറ്റി യോഗം ചേരുന്ന പശ്ചാത്തലത്തിലാണ് കരാർ പുനഃപരിശോധിക്കുമെന്നു റിപ്പോർട്ടുകൾ പ്രചരിച്ചത്. കരാർ നടപ്പാക്കൽ വിലയിരുത്താനാണു യോഗമെന്ന് ബഖിത് പറഞ്ഞു. ഡിസംബറിൽ കരാറിൽ പറഞ്ഞതിൽ കൂടുതൽ ഉത്പാദനം കുറച്ചിരുന്നു.
ക്രൂഡ് ഉത്പാദനം: കരാറിൽനിന്നു മാറില്ലെന്നു കുവൈത്ത്
12:49 AM Jan 18, 2018 | Deepika.com