പത്തുരൂപ നാണയങ്ങൾ എല്ലാം സാധു
12:49 AM Jan 18, 2018 | Deepika.com
മുംബൈ: പത്തു രൂപ നാണയങ്ങൾ എല്ലാം നിയമവിധേയവും സാധുവുമാണെന്നു റിസർവ് ബാങ്ക്. 14 വ്യത്യസ്ത ഡിസൈനുകളിൽ 10 രൂപ നാണയം ഇറക്കിയിട്ടുണ്ട്. ചില വ്യാപാരികളും മറ്റും നാണയം എടുക്കാൻ മടിക്കുന്ന പശ്ചാത്തലത്തിലാണു റിസർവ് ബാങ്കിന്റെ വിശദീകരണം. എല്ലാ നാണയങ്ങളും സ്വീകരിക്കണമെന്നു ബാങ്കുകളോടും റിസർവ് ബാങ്ക് നിർദേശിച്ചു.