കൊച്ചി: ‘വിജയീഭവ’ ബിസിനസ് സമ്മിറ്റ് 20നു ഇടപ്പള്ളി ഹോട്ടൽ ലുലു മാരിയറ്റിൽ നടക്കും. ടുഗദർ, ടുവേഡ്സ്, ടുമോറോ എന്ന വിഷയത്തിലുള്ള ബിസിനസ് സമ്മിറ്റ്, വിജയീഭവ അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണു നടക്കുക. ഏഴു പരിപാടികളിലായി 15 പ്രമുഖർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. 400ലധികം സംരംഭകർ സമ്മിറ്റിൽ പങ്കെടുക്കും. റീട്ടെയിലിംഗ് ആൻഡ് ഫ്രാഞ്ചൈസിംഗ് എന്ന വിഷയത്തിൽ പാനൽ ചർച്ചയുണ്ടാകും.
വിജയീഭവ രക്ഷാധികാരിയും വി ഗാർഡ് ഗ്രൂപ്പ് ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ്, ശീമാട്ടി ഗ്രൂപ്പ് ചെയർമാൻ ബീന കണ്ണൻ, വ്യവസായ മേഖലയിലെ പ്രമുഖരായ ഡോ. മുഹമ്മദ് മജീദ്, സത്യനാരായണൻ, ഷമീം റഫീക്ക്, ടിനി ഫിലിപ്പ്, മത്തായി ചാക്കോച്ചൻ, വിജയ് കപൂർ, ജിബു പോൾ, കിരണ്‍ വർഗീസ് പിട്ടാപ്പിള്ളിൽ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.
ബിസിനസിൽ മികവറിയിച്ചവർക്കു പുരസ്കാരവിതരണവും അലുമ്നി മലബാർ സോണുകളുടെ പ്രഖ്യാപനവും ഉണ്ടാകുമെന്നു അലുമ്നി പ്രസിഡന്റ് പി. കെ. ഷിഹാബുദ്ദീൻ, സെക്രട്ടറി പ്രേമി വർഗീസ്, സമ്മിറ്റ് ഡയറക്ടർ നൗഷാദ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സംരംഭക പരിശീലന പരിപാടിയായ വിജയീഭവയിൽ പങ്കെടുത്തവരുടെ കൂട്ടായ്മയാണു വിജയീഭവ അലുമ്നി അസോസിയേഷൻ. ബിസിനസ് സമ്മിറ്റിലേക്കുള്ള പ്രവേശന പാസ് summit.vijyeebhava.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോണ്‍: 9946447766.
‘വിജയീഭവ’ ബിസിനസ് സമ്മിറ്റ് 20ന്
12:49 AM Jan 18, 2018 | Deepika.com