ന്യൂഡൽഹി: ആഗോള പ്രീമിയം സ്മാർട്ട്ഫോണ് നിർമ്മാതാക്കളായ വിവോയുടെ ഇ സ്റ്റോർ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങി. രാജ്യത്ത് എവിടെ നിന്നും വിവോ ഫോണുകൾ വാങ്ങാനുള്ള അവസരമൊരുക്കിയാണ് ഇ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. ഇ സ്റ്റോറിന്റെ പ്രവർത്തനം തുടങ്ങിയതോടനുബന്ധിച്ച് വിവോ ഫോണ് വാങ്ങുന്നവർക്ക് ആകർഷകമായ ഓഫറുകളുമായി 17, 18 തീയതികളിൽ ’’ ലോഞ്ച് കാർണിവൽ ’’ പ്രഖ്യാപിച്ചുണ്ട്.
ലോഞ്ച് കാർണിവലിന്റെ ഭാഗമായി തിരഞ്ഞെടുത്ത ഫോണുകൾക്ക് 2000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ, 12 മാസത്തെ സീറോ കോസ്റ്റ് ഇഎംഐ, വിവോ വി7, വി7+ മോഡലുകൾക്ക് ഒറ്റത്തവണ സ്ക്രീൻ റീ പ്ലേസ്മെന്റ് എന്നിവ ലഭിക്കും.
ഇതിന് പുറമേ 500 രൂപയുടെ ’ബുക്ക് മൈ ഷോ’ വൗച്ചറുകൾ, രാജ്യത്തെല്ലായിടത്തും സൗജന്യ ഡെലിവറി, നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളായ 10 ഉപഭോക്താക്കൾക്ക് 2999 രൂപ വിലയുള്ള ബ്ലൂടൂത്ത് സ്പീക്കറുകൾ എന്നിവയും ലഭിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സൗകര്യം ഏർപ്പെടുത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് വിവോ ഇന്ത്യ ചീഫ് മാർക്കറ്റിംഗ് ഓഫീസർ കെന്നി സെങ്ങ് പറഞ്ഞു.
ഓഫറുകളുമായി വിവോ ഇ-സ്റ്റോർ
12:49 AM Jan 18, 2018 | Deepika.com