കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 50 വർഷം പിന്നിട്ടതിന്റെ ഭാഗമായി കൊച്ചിയിൽ സുവർണ ജൂബിലി ആഘോഷവും ‘ഭാഗ്യോത്സവം’ കലാസാംസ്കാരിക പരിപാടിയും സംഘടിപ്പിക്കുന്നു. ആഘോഷത്തിന്റെ ഉദ്ഘാടനം ഫൈൻ ആർട്സ് ഹാളിൽ 20 ന് വൈകുന്നേരം നാലിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും.
ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിക്കും. മേയർ സൗമിനി ജെയിൻ, ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ്, മേഖലാ ഭാഗ്യക്കുറി ഡയറക്ടർ സന്തോഷ്കുമാർ സെൻ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ ടി.പി. സന്തോഷ് തുടങ്ങിയവർ പ്രസംഗിക്കും.
വൈകിട്ട് 5.30ന് എം.ജി. ശ്രീകുമാറും സംഘവും നയിക്കുന്ന ഭാഗ്യോത്സവം കലാസാംസ്കാരിക പരിപാടിയും ഉണ്ടാകും.
ലോട്ടറി: സുവർണ ജൂബിലി ആഘോഷവും ഭാഗ്യോത്സവവും
12:49 AM Jan 18, 2018 | Deepika.com