കൊസവോ സെർബ് നേതാവ് കൊല്ലപ്പെട്ടു
12:45 AM Jan 17, 2018 | Deepika.com
ബൽഗ്രേഡ്: മിതവാദിയായ കൊസവോ സെർബ് നേതാവ് ഒളിവർ ഇവാനോവിച്ചിനെ (64)കാറിലെത്തിയ അക്രമി വെടിവച്ചുകൊന്നു. സെർബുകളുടെ അധീനതയിലുള്ള മിത്രോവികാ നഗരത്തിലെ പാർട്ടി ആസ്ഥാനത്താണ് ഒളിവർ കൊല്ലപ്പെട്ടത്. സെർബിയയ്ക്ക് എതിരേയുള്ള ഭീകരാക്രമണമാണിതെന്നു സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വ്യുസിക് ആരോപിച്ചു.