കണ്ണൂർ: നടുവേദന സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാൻ റബ്കോ ശാസ്ത്രീയമായി തയാറാക്കിയ നാല് ഉത്പന്നങ്ങൾ വിപണിയിലേക്ക്. നടുവേദന അനുഭവിക്കുന്നവർക്ക് അതിന്റെ തീവ്രതയനുസരിച്ച് ഉപയോഗിക്കാൻ കഴിയുന്ന കിടക്കകളും നടുവേദന ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക കിടക്കകളും വിപണിയിലെത്തിക്കും.
"നിയോ സ്പൈൻ മാട്രസ് സീരീസ്' എന്ന പേരിലാണ് ഡിസൈൻ ചെയ്ത കിടക്കകൾ വിപണിയിൽ എത്തിക്കുന്നത്. ഉപയോക്താക്കളുടെ നിരന്തര അഭ്യർഥന മാനിച്ചാണ് റബ്കോ ഇത്തരത്തിലുള്ള പരീക്ഷണം നടത്തിയതെന്നും നിരവധി പരീക്ഷണങ്ങൾക്കുശേഷമാണ് ഇത്തരം കിടക്കകൾ പുറത്തിറക്കുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു. നിരന്തരം നടുവേദന അനുഭവിക്കുന്നവരിൽനിന്നുള്ള നിർദേശങ്ങളും മറ്റും പരിഗണിച്ചാണ് ഇത്തരം കിടക്കകൾ രൂപകല്പന ചെയ്തിട്ടുള്ളത്.
റബ്കോ നിയോ സ്പൈൻ മാട്രസ് സീരീസ് വിപണിയിലേക്ക്
12:45 AM Jan 17, 2018 | Deepika.com