കൊച്ചി: കഴിഞ്ഞവർഷം ഡിസംബർ 31ന് അവസാനിച്ച ത്രൈമാസത്തേക്കുള്ള ഓഡിറ്റ് ചെയ്യാത്ത സാന്പത്തികഫലത്തിൽ ഫെഡറൽ ബാങ്കിന്റെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു. മുൻവർഷത്തെ അപേക്ഷിച്ച് അറ്റലാഭം 26 ശതമാനം വർധിച്ച് 260 കോടി രൂപയിലും പ്രവർത്തനലാഭം 18 ശതമാനം വർധിച്ച് 561 കോടി രൂപയിലുമെത്തി. ഭവനവായ്പകളിൽ 26 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ അറ്റ പലിശ വരുമാനം 20 ശതമാനം വർധിച്ച് 950 കോടിയിലെത്തി.
2017 ഡിസംബർ 31 വരെ ബാങ്കിന്റെ ആകെ ബിസിനസ് മുൻ വർഷത്തേക്കാൾ 14.60 ശതമാനം വർധിച്ച് 185490.17 കോടി രൂപയായി. ഇക്കാലയളവിൽ ആകെ നിക്ഷേപം 100537.10 കോടിയിലെത്തി.
എൻആർഇ നിക്ഷേപം 14.14 ശതമാനം വർധിച്ച് 39430.97 കോടി രൂപയായി. ഈ കാലയളവിൽ വായ്പയിൽ 22 ശതമാനം വർധിച്ചതും ബാങ്കിനു നേട്ടമായി. അറ്റ നിഷ്ക്രിയ ആസ്തി 1.36 ശതമാനമായ ബാങ്കിന്റെ മൂലധന പര്യാപ്തതാനുപാതം 14.41 ശതമാനമായി ഉയർന്നു.
ഫെഡറൽ ബാങ്കിന്റെ നിക്ഷേപം ലക്ഷം കോടി കടന്നു
12:41 AM Jan 16, 2018 | Deepika.com