കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയണ്ട്സ് ആറു രാജ്യങ്ങളിലായി 11 ഷോറൂമുകൾ പുതുതായി തുറന്നു. ഇതോടെ ആഗോളതലത്തിൽ മലബാർ ഗോൾഡ് ഷോറൂമുകളുടെ എണ്ണം 208 ആയി. ഷാർജയിലെ അൽ ഹസാന ലുലു മാളിൽ 208-ാം ഷോറൂമിന്റെ ഉദ്ഘാടനം ബോളിവുഡ് താരം അനിൽ കപൂർ നിർവഹിച്ചു.
പുതുതായി ഷോറൂം ആരംഭിച്ച തെലുങ്കാനയിലെ വാറംഗലിൽ ചലച്ചിത്രതാരം വിജയ് ദേവരകൊ, സിംഗപ്പൂരിലെ എഎംകെ ഹബ്ബിൽ മിസിസ് സിംഗപ്പൂർ ഏഷ്യ പസഫിക് വിജയി ലിയോ ലീ പിംഗ്, ദുബായിലെ അൽ ഖെയ്ൽ മാളിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എ.പി. അഹമ്മദ്, മലേഷ്യയിലെ അംപാംഗ് മാളിൽ വൈ.ബി. സുരൈദ കമറുദ്ദീൻ, ഷാർജ സഹാറ സെന്ററിൽ ബ്രാൻഡിംഗ് ആൻഡ് മാർക്കറ്റിംഗ് ഹെഡ് സലീഷ് മാത്യു, റീജണൽ ഹെഡ് സക്കീർ പാരപ്പുറത്ത്, ഷാർജയിലെ അൽ ബുഹ്റ ലുലു ഹൈപ്പർമാർക്കറ്റിൽ സീനിയർ ഡയറക്ടർ സി. മായിൻകുട്ടി, ഒമാനിലെ മസ്കറ്റ് സിറ്റി സെന്ററിൽ അസോസിയേഷൻ ഫോർ ദ വെൽഫയർ ഓഫ് ഹാൻഡിക്യാപ്ഡ് ചിൽഡ്രൻ ചെയർപേഴ്സൺ ഹുജൈജ ജാഫർ അൽ സൈദ്, മാൾ ഓഫ് ഖത്തറിൽ ഷെയ്ഖ് സലേഹ് ബിൻ അബ്ദുല്ല അൽതാനി, യുഎഇയിലെ അജ്മാൻ സിറ്റി സെന്ററിൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾ സലാം , ഖത്തറിലെ ലഗൂണ മാളിൽ ഷെയ്ഖ് താനി അഹമ്മദ് അലി അൽതാനി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
മലബാർ ഗോൾഡിനു പുതിയ 11 ഷോറൂമുകൾ
12:41 AM Jan 16, 2018 | Deepika.com