എ380 വിമാനങ്ങളുടെ ഉത്പാദനം നിർത്തും
12:41 AM Jan 16, 2018 | Deepika.com
ടൂലോസ്(ഫ്രാൻസ്): ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്സിൽനിന്ന് പുതിയ ഓർഡറുകൾ ലഭിച്ചില്ലെങ്കിൽ എ380 വിമാനങ്ങളുടെ ഉത്പാദനം നിർത്താൻ തങ്ങൾ നിർബന്ധിതരാകുമെന്ന് എയർബസ്. യൂറോപ്യൻ എയ്റോസ്പേസ് ഭീമനായ എയർബസിന്റെ സെയിൽസ് ഡയറക്ടർ ജോൺ ലീഹിയാണ് ഇക്കാര്യമറിയിച്ചത്. എ380ന്റെ പ്രധാന കസ്റ്റമറായ എമിരേറ്റ്സ് രണ്ടു വർഷമായി പുതിയ ഓർഡറുകളൊന്നും നല്കിയിട്ടില്ല.