ലിബിയയിൽ ഒന്പതു പേർ കൊല്ലപ്പെട്ടു
12:12 AM Jan 16, 2018 | Deepika.com
ട്രിപ്പോളി: ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലെ മിറ്റിഗാ വിമാനത്താവള പരിസരത്ത് രണ്ടു റിബൽഗ്രൂപ്പുകൾ നടത്തിയ ഏറ്റുമുട്ടലിൽ ഒന്പതുപേർ കൊല്ലപ്പെടുകയും 32 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വിമാനത്താവളം താത്കാലികമായി അടച്ചു.