അങ്കാറ: റൺവേയിൽനിന്നു തെന്നിയ വിമാനം കടലിൽ വീഴാതെ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. വടക്കൻ തുർക്കിയിലെ ട്രാബ്സോണിൽ ശനിയാഴ്ചയാണു സംഭവം.
അങ്കാറയിൽനിന്നു 168 യാത്രക്കാരുമായി തിരിച്ച വിമാനമാണ് ട്രാബ്സോണിൽ ഇറങ്ങിയപ്പോൾ റൺവേയിൽനിന്നു തെന്നി പുറത്തേക്കു നീങ്ങിയത്. കഷ്ടിച്ചു മൂന്നൂ മീറ്റർകൂടി വിമാനം മുന്നോട്ടു പോയിരുന്നെങ്കിൽ കരിങ്കടലിൽ വീഴുമായിരുന്നു. പെഗാസസ് എയർലൈൻസ് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
വിമാനദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്
12:54 AM Jan 15, 2018 | Deepika.com