മുംബൈ: ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ് ലിമിറ്റഡ് (എച്ച്ഡിഎഫ്സി) 11,104 കോടി രൂപ സമാഹരിക്കും. കെകെആർ, ജിഐസി, പ്രേംജി ഇൻവെസ്റ്റ് തുടങ്ങിയ എച്ച്ഡിഎഫ്സിയുടെ നിക്ഷേപകരിൽനിന്നാണ് ഫണ്ടിംഗ് സ്വീകരിക്കുക. നിക്ഷേപകർക്ക് ഷെയറൊന്നിന് 1,725.05 രൂപ വച്ച് 6,43,29,882 ഓഹരികൾ പകരം നല്കും.
സബ്സിഡിയറി സ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്കിനുവേണ്ടിയും ഹൗസിംഗ് ബിസിനസ് വിപുലീകരിക്കാൻവേണ്ടിയും 13,000 കോടി രൂപ സമാഹരിക്കുമെന്ന് കഴിഞ്ഞ മാസം 19ന് എച്ച്ഡിഎഫ്സി പ്രഖ്യാപിച്ചിരുന്നു. ഇതിൽ 8,500 കോടി രൂപ എച്ച്ഡിഎഫ്സി ബാങ്കിന് ഉത്തേജകമായി നല്കും.
എച്ച്ഡിഎഫ്സി 11,104 കോടി രൂപ സമാഹരിക്കും
12:54 AM Jan 15, 2018 | Deepika.com