വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കീഴിൽ ജോലി ചെയ്യാൻ താത്പര്യമില്ലെന്നു വ്യക്തമാക്കി അമേരിക്കയുടെ പാനമ അംബാസഡർ ജോൺ ഫീലി രാജിവച്ചു. ആഫ്രിക്കൻ രാജ്യങ്ങളെ അപമാനിച്ച് ട്രംപ് നടത്തിയ പ്രസ്താവനയുമായി രാജിക്കു ബന്ധമില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് അണ്ടർ സെക്രട്ടറി സ്റ്റീവ് ഗോൾഡ്സ്റ്റെയിൻ അറിയിച്ചു.
ട്രംപ് പരാമർശം നടത്തുന്നതിനു മുന്പേ രാജിക്കാര്യത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ട്രംപിനു കീഴിൽ ജോലിചെയ്യാൻ താത്പര്യമില്ലെന്ന് ഫീലി രാജിക്കത്തിൽ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പാനമയിലെ യുഎസ് അംബാസഡർ രാജിവച്ചു
12:59 AM Jan 14, 2018 | Deepika.com