കൊച്ചി: പ്രവാസികൾക്കു പോർട്ട്ഫോളിയോ നിക്ഷേപങ്ങൾക്കായി ഫെഡറൽ ബാങ്ക് ഹെഡ്ജ് ഇക്വിറ്റീസുമായി ധാരണയിൽ. മറൈൻ ഡ്രൈവിലെ ഫെഡറൽ ടവേഴ്സിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും റീട്ടെയിൽ ബിസിനസ് മേധാവിയുമായ ജോസ് കെ. മാത്യു, ഹെഡ്ജ് ഇക്വിറ്റീസ് ലിമിറ്റഡ് എംഡി അലക്സ് ബാബു എന്നിവർ ധാരണാപത്രം കൈമാറി.
സെക്കൻഡറി മാർക്കറ്റിൽ ക്രയവിക്രയം നടത്താൻ പ്രവാസികൾക്ക് അനുമതിപത്രം നല്കാൻ ഫെഡറൽ ബാങ്കിനെ ആർബിഐ അധികാരപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഫെഡറൽ ബാങ്കിന് എട്ട് പങ്കാളികളുമായി പോർട്ട്ഫോളിയോ നിക്ഷേപ പദ്ധതികളുണ്ട്. ഇന്ത്യൻ കന്പനികളുടെ ഓഹരിയിൽ ഇതുവഴി നിക്ഷേപം നടത്താനും ഓഹരി വാങ്ങാനും വിൽക്കാനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്.
ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്താൻ പ്രവാസികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കാൻ ബാങ്ക് പ്രാപ്തമാണെന്നും മികച്ച പോർട്ട്ഫോളിയോ സേവനങ്ങൾ ലഭ്യമാക്കുമെന്നും ജോസ് കെ. മാത്യു പത്രക്കുറിപ്പിൽ പറഞ്ഞു. ഹെഡ്ജ് ക്രമാനുഗതമായി ഒരു വെൽത്ത് മാനേജ്മെന്റ് കന്പനിയായി ഉടൻ മാറുമെന്ന് അലക്സ് ബാബു വ്യക്തമാക്കി.
ഫെഡറൽ ബാങ്ക് ഹെഡ്ജ് ഇക്വിറ്റീസുമായി ധാരണയിൽ
12:07 AM Jan 14, 2018 | Deepika.com