വാഷിംഗ്ടൺ ഡിസി: പത്തുവയസുള്ള പെൺകുട്ടിയെയും അവളുടെ വല്യമ്മയെയും കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യൻ വംശജനായ രഘുനന്ദൻ യാൻദമുറിയുടെ(32) ശിക്ഷ ഫെബ്രുവരി 23നു നടപ്പാക്കും.
വിഷം കുത്തിവച്ചാണു ശിക്ഷ നടപ്പാക്കുക. സമീപകാലത്ത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജനായ രഘുനന്ദൻ എച്ച്-1ബി വീസയിലാണു യുഎസിലെത്തിയത്. ആന്ധ്രാസ്വദേശിയാണ്.
പെൻസിൽവേനിയ ഗവർണർ ടോം വൂൾഫ് വധശിക്ഷയ്ക്കു മൊറട്ടോറിയം ഏർപ്പെടുത്തിയ സാഹചര്യത്തിൽ രഘുനന്ദന് ഇളവു കിട്ടിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യൻ വംശജന്റെ വധശിക്ഷ അടുത്തമാസം
01:29 AM Jan 12, 2018 | Deepika.com