മോണ്ടിസിറ്റോ: ചൊവ്വാഴ്ചത്തെ പേമാരിയെത്തുടർന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലുംമൂലം തെക്കൻ കലിഫോർണിയയിൽ മരിച്ചവരുടെ എണ്ണം 17 ആയി. മറ്റു 17 പേരെ കാണാതായിട്ടുമുണ്ട്. സമൂഹത്തിലെ ഉന്നതർ താമസിക്കുന്ന മോണ്ടിസിറ്റോ ഉൾപ്പെടെ സാന്റാബാർബര കൗണ്ടിയിലെ പല നഗരങ്ങളിലും റോഡുകളിൽ ചെളിയും പാറക്കല്ലുകളും നിറഞ്ഞു. മേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ മുപ്പതിനായിരം പേർക്കു നിർദേശം നൽകിയിട്ടുണ്ട്.
മോണ്ടിസിറ്റോയിലെ ആഡംബര വീടിനു മുന്നിലെ റോഡിൽ മുട്ടുനീർ വെള്ളത്തിലൂടെ നടക്കുന്നതിന്റെ വീഡിയോ ടോക് ഷോ താരം ഓപ്ര വിൻഫ്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീടിനുമുന്നിൽ വീണ മരത്തിനു സമീപം ചെളിയിൽ നിൽക്കുന്നതിന്റെ ചിത്രം മറ്റൊരു സെലിബ്രിറ്റിയായ ഡി ജെനറെസും പോസ്റ്റ് ചെയ്തു. മോണ്ടിസിറ്റോയ്ക്കു സംഭവിച്ച ദുരന്തത്തിൽ അവർ ദുഖം പ്രകടിപ്പിച്ചു. ഇതിനിടെ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.
പ്രളയം: കലിഫോർണിയയിൽ മരണം 17 ആയി
01:29 AM Jan 12, 2018 | Deepika.com