ടെഹ്റാൻ: ഇറാൻ-ഇറാക്ക് അതിർത്തിയിൽ ഇന്നലെ ഒരു മണിക്കൂറിനുള്ളിൽ എട്ടു ഭൂകന്പങ്ങൾ ഉണ്ടായി. കാര്യമായ നാശനഷ്ടമില്ല. ബാഗ്ദാദ് നഗരത്തിൽ വരെ കെട്ടിടങ്ങൾക്കു കുലുക്കം അനുഭവപ്പെട്ടു. ബാഗ്ദാദിൽനിന്ന് 120 കിലോമീറ്റർ അകലെ മൻഡലി നഗരത്തിലാണ് ഏഴു ഭൂകന്പങ്ങൾ അനുഭവപ്പെട്ടത്. എട്ടാമത്തേത് പടിഞ്ഞാറൻ ഇറാനിലെ മെഹ്റാനിലായിരുന്നു.
റിക്ടർസ്കെയിലിൽ നാലുമുതൽ അഞ്ചുവരെ തീവ്രത രേഖപ്പെടുത്തി.
ഇറാൻ-ഇറാക്ക് അതിർത്തിയിൽ ഭൂകന്പം
01:29 AM Jan 12, 2018 | Deepika.com