മുംബൈ: ഡിസംബറിൽ അവസാനിച്ച മൂന്നാം ത്രൈമാസത്തിൽ ടാറ്റാ കൺസൾട്ടൻസി സർവീസസിനു (ടിസിഎസ്) മികച്ച നേട്ടം. കമ്പനിയുടെ അറ്റാദായം 1.3 ശതമാനം ഉയർന്ന് 6,531 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ 6,446 കോടി രൂപയായിരുന്നു. ലാഭം ഉയർന്നതിനെത്തുടർന്ന് ഓഹരിയൊന്നിന് ഏഴു രൂപ ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചു. വരുമാനം 1.1 ശതമാനം ഉയർന്ന് 30,904 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ 30,541 കോടി രൂപയായിരുന്നു വരുമാനം.
മൂന്നാം ത്രൈമാസത്തിൽ കമ്പനി 12,534 ജീവനക്കാരെ പുതുതായി നിയമിച്ചതായി ടിസിഎസ് എഡിയും സിഇഒയുമായ രാജേഷ് ഗോപിനാഥൻ പറഞ്ഞു.
മൂന്നാം ത്രൈമാസത്തിലെ ലാഭക്കണക്കുകൾ പുറത്തു വന്നത് ഇന്ന് ടിസിഎസിന്റെ ഓഹരികൾക്കു നേട്ടമായേക്കുമെന്നാണ് വിലയിരുത്തൽ.
ടിസിഎസിന്റെ അറ്റാദായമുയർന്നു
12:56 AM Jan 12, 2018 | Deepika.com