ബംഗളൂരു: ടെക് രംഗത്ത് ടിസിഎസിന്റെ എതിരാളികളായ ഇൻഫോസിസ് ഇന്ന് മൂന്നാം ത്രൈമാസക്കണക്കുകൾ പുറത്തുവിടും. ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ഇൻഫോസിസിന്റെ ഓഹരികൾ 15.6 ശതമാനം മുന്നേറിയിരുന്നു. ഈ മുന്നേറ്റം പ്രവർത്തന റിപ്പോർട്ടിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് സാന്പത്തികലോകം. എന്നാൽ, പാശ്ചാത്യ മാർക്കറ്റുകളിൽ അവധിക്കാലമായിരുന്നതിനാൽ സീസൺ അടിസ്ഥാനത്തിൽ ഐടി കമ്പനികൾക്ക് ദുർബലകാലഘട്ടമായിരുന്നു മൂന്നാം ത്രൈമാസം.
ഇൻഫോസിസിന്റെ അറ്റാദായം 3.14 ശതമാനം താഴ്ന്ന് 3,609 കോടി രൂപയാകുമെന്നാണ് പ്രവചനം. വരുമാനം 1.5 ശതമാനം ഉയർന്ന് 17,567 കോടി രൂപയിൽനിന്ന് 17,823 കോടി രൂപയാകുമെന്നും പ്രതീക്ഷിക്കുന്നു.
ഇൻഫോസിസ് മൂന്നാം ത്രൈമാസക്കണക്കുകൾ ഇന്ന് പുറത്തുവിടും
12:56 AM Jan 12, 2018 | Deepika.com