യുഎസുമായുള്ള ഇന്‍റലിജൻസ് സഹകരണം പാക്കിസ്ഥാൻ നിർത്തുന്നു

01:01 AM Jan 11, 2018 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ത​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം യു​​​എ​​​സ് നി​​​ർ​​​ത്തി​​​യ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​എ​​​സു​​​മാ​​​യു​​​ള്ള സൈ​​​നി​​​ക, ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സ​​​ഹ​​​ക​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ പാ​​​ക് തീ​​​രു​​​മാ​​​നം. പാ​​​ക് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ദ​​​സ്ത​​ഗി​​​ർ ഖാ​​​നെ ഉ​​​ദ്ധ​​​രി​​​ച്ച് ഡോ​​​ൺ ദി​​​ന​​​പ​​​ത്ര​​​മാ​​​ണ് വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. അ​​​ഫ്ഗാ​​​ൻ യു​​​ദ്ധ​​​ത്തി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ യു​​​എ​​​സ് പാ​​​ക്കി​​​സ്ഥാ​​​നെ ബ​​​ലി​​​യാ​​​ടാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി ആ​​​രോ​​​പി​​​ച്ച​​​താ​​​യും പ​​​ത്രം പ​​​റ​​​യു​​​ന്നു.

എ​​​ന്നാ​​​ൽ സൈ​​​നി​​​ക, ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സ​​​ഹ​​​ക​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ചു ത​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ര​​​റി​​​യി​​​പ്പും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ യു​​​എ​​​സ് എം​​​ബ​​​സി വ്യ​​ക്ത​​മാ​​ക്കി. ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ യു​​​ദ്ധ​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ഇ​​​നി​​​യും ത​​​യാ​​​റാ​​​ണെ​​​ന്നു യു​​​എ​​​സ് സ്റ്റേ​​​റ്റ് അ​​​ണ്ട​​​ർ​​​സെ​​​ക്ര​​​ട്ട​​​റി സ്റ്റീ​​​വ് ഗോ​​​ൾ​​​ഡ്സ്റ്റീ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.

താ​​​ലി​​​ബാ​​​ൻ, ഹ​​​ഖാ​​​നി ശൃം​​​ഖ​​​ല​​​ക​​​ൾ​​​ക്ക് എ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ സ​​ന്ന​​ദ്ധ​​മാ​​വ​​ണം. സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ക മാ​​​ത്ര​​​മാ​​​ണു ചെ​​​യ്ത​​​തെ​​​ന്നും എ​​​ന്ന​​​ത്തേ​​​ക്കു​​​മാ​​​യി നി​​​ർ​​​ത്തു​​​ക​​​യ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 200 കോ​​ടി ഡോ​​ള​​റി​​ന്‍റെ സ​​ഹാ​​യ​​മാ​​ണ് അ​​മേ​​രി​​ക്ക മ​​ര​​വി​​പ്പി​​ച്ച​​ത്. ത​​ങ്ങ​​ളി​​ൽ നി​​ന്നു സ​​ഹാ​​യം കൈ​​പ്പ​​റ്റി​​യ​​ശേ​​ഷം ഭീ​​ക​​ര​​ർ​​ക്കു സു​​ര​​ക്ഷി​​ത താ​​വ​​ളം ഒ​​രു​​ക്കി പാ​​ക്കി​​സ്ഥാ​​ൻ ച​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് അ​​മേ​​രി​​ക്ക​​യു​​ടെ ആ​​രോ​​പ​​ണം. എ​​ന്നാ​​ൽ ഈ ​​ആ​​രോ​​പ​​ണം പാ​​ക്കി​​സ്ഥാ​​ൻ ത​​ള്ളി.