ഹോസ്റ്റൽ ഭക്ഷണത്തിനു ജിഎസ്ടി
11:34 PM Jan 10, 2018 | Deepika.com
ന്യൂഡൽഹി: വിദ്യാലയങ്ങളിലെയും കോളജുകളിലെയും കാന്റീനുകളിലും ജിഎസ്ടി. ഹോസ്റ്റൽ മെസ്, സ്കൂൾ-കോളജ് കാന്റീൻ എന്നിവിടങ്ങളിൽ നല്കുന്ന ഭക്ഷണത്തിന് അഞ്ചു ശതമാനം ജിഎസ്ടി ഈടാക്കണമെന്ന് എക്സൈസിനും കസ്റ്റംസിനുമായുള്ള കേന്ദ്ര ബോർഡ് വിശദീകരിച്ചു. ഇവയ്ക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുകയുമില്ല.