ബാങ്കോക്ക്: വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ നേരിടുന്നതൊഴിവാക്കാൻ പുതുവഴി പരീക്ഷിച്ച് തായ്ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻഒച. തിങ്കളാഴ്ച വാർത്താ സമ്മേളനം നടത്താനെത്തിയ ചാൻഒച കാർഡ്ബോർഡിൽ തീർത്ത തന്റെ കട്ടൗട്ട് സ്ഥാപിച്ചശേഷം മടങ്ങുകയായിരുന്നു. രാഷ്ട്രീയമടക്കമുള്ള വിഷയങ്ങളിൽ എന്തെങ്കിലും അറിയാനുണ്ടെങ്കിൽ ഇദ്ദേഹത്തോട്(കൗട്ട്ഔട്ട്) ചോദിച്ചാൽ മതിയെന്നും പറഞ്ഞു.
ശനിയാഴ്ചത്തെ ശിശുദിനത്തോടനുബന്ധിച്ച് സംസാരിക്കാനാണു പ്രധാനമന്ത്രി എത്തിയത്. തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹത്തോടു ചോദ്യംചോദിക്കാൻ മാധ്യമപ്രവർത്തകർ ആഗ്രഹിച്ചിരുന്നു.
2014ൽ പട്ടാളവിപ്ലവത്തിൽ അധികാരം പിടിച്ച ചാൻഒച തുടർന്ന് പ്രധാനമന്ത്രിയാകുകയായിരുന്നു. തെരഞ്ഞെടുപ്പു നടത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും നടപടികളൊന്നുമായിട്ടില്ല.
തായ്ലൻഡിൽ മാധ്യമപ്രവർത്തകർക്കായി ‘കട്ടൗട്ട് പ്രധാനമന്ത്രി’
01:37 AM Jan 10, 2018 | Deepika.com