ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ബജറ്റ് വിമാനക്കന്പനിയായ ഇൻഡിഗോ ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത റൂട്ടുകളിൽ 899 രൂപ മുതലാണ് നിരക്ക്. ഫെബ്രുവരി ഒന്നു മുതൽ ഏപ്രിൽ 15 വരെയുള്ള യാത്രകൾക്കായി ഈ മാസം പത്തു വരെ ഇൻഡിഗോയുടെ വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
പുതുവർഷം-അവധി ആഘോഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇൻഡിയോ ഓഫറുകൾ പ്രഖ്യാപിച്ചത്. വിമാന യാത്രകൾക്കുള്ള ടിക്കറ്റ് നിരക്കിൽ കുറവ് വന്നതോടെ രാജ്യത്ത് വിമാനയാത്രക്കാരുടെ എണ്ണം ഉയർന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ രാജ്യത്തെ സാധാരണ ജനങ്ങളും പറക്കട്ടെ എന്ന ഉദാൻ പദ്ധതി നടപ്പിലാതും യാത്രക്കാരുടെ എണ്ണം ഉയർത്തിയിട്ടുണ്ട്.
നിരക്കിളവുമായി ഇൻഡിഗോ
11:55 PM Jan 09, 2018 | Deepika.com