വാട്സാപ്പ്: വോയിസ്കോളിൽനിന്ന് വീഡിയോ കോളിലേക്ക് ഒരു ബട്ടൺ ദൂരം
11:55 PM Jan 09, 2018 | Deepika.com
ന്യൂഡൽഹി: വാട്സാപ്പിൽ വോയ്സ്കോൾ ചെയ്യുന്നവർക്ക് വീഡിയോ മോഡിലേക്ക് മാറാൻ സംവിധാനമെത്തുന്നു. വാട്സാപ്പിന്റെ പുതിയ ബീറ്റ വേർഷനായ 2.18.,4 അപഡേഷനിലാണ് വോയിസ്കോളിൽ നിന്ന് വീഡിയോ കോളിലേക്ക് മാറാനുള്ള ബട്ടണ്‍ പ്രത്യക്ഷപ്പെടുക. ആൻഡ്രോയിഡ് പ്ലാറ്റ് ഫോമിലുള്ള മറ്റു പല വീഡിയോ ചാറ്റിംഗ് ആപ്പുകളിലും ഈ സംവിധാനം നേരത്തെതന്നെ പ്രത്യക്ഷപ്പെട്ടിരുന്നു.