ക​ണ്ടെയ്​ന​ർ കൈ​കാ​ര്യം ചെ​യ്യ​ൽ‌: വ​ല്ലാ​ർ​പാ​ടം ടെ​ർ​മി​ന​ൽ മുന്നേറി

11:44 PM Jan 08, 2018 | Deepika.com
കൊ​​​ച്ചി: ഡി​​പി വേ​​​ൾ​​​ഡി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള വ​​​ല്ലാ​​​ർ​​​പാ​​​ടം ക​​​ണ്ടെ​​യ്ന​​​ർ ട്രാ​​​ൻ​​​സ്ഷി​​​പ്മെ​​​ന്‍റ് ടെ​​​ർ​​​മി​​​ന​​​ൽ 2017 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ 5,32,000 ടി​​​ഇ​​​യു(​​ട്വ​​ന്‍റ്-​​ഫൂ​​ട്ട് ഇ​​ക്വി​​വാ​​ല​​ന്‍റ് യൂ​​ണി​​റ്റ്)​​വി​​​ല​​​ധി​​​കം ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്തു. മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 11 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണ് ഉ​​ണ്ടാ​​യ​​തെ​​ന്ന് ഡി​​​പി വേ​​​ൾ​​​ഡ് അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

51,000 ടി​​​ഇ​​​യു ക​​​ണ്ടെ​​യ്​​​ന​​​റു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്ത ഒ​​​ക്‌ടോബ​​​റി​​​ൽ ആ​​​യി​​​രു​​​ന്നു ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ക​​​ണ്ടെ​​യ്ന​​റു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്ത​​​ത്.

ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി കൂ​​​ടു​​​ത​​​ൽ വേ​​​ഗ​​​ത്തി​​ൽ പ​​​ണ​​​ത്തി​​​നൊ​​​ത്ത മൂല്യ​​​മു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ൾ നല്​​​കി​​​യ തു​​​റ​​​മു​​​ഖ​​​മാ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് ക്ര​​​മാ​​​നു​​​ഗ​​​ത​​​മാ​​​യ വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​തെ​​​ന്നു കൊ​​​ച്ചി ഡി ​​​പി വേ​​​ൾ​​​ഡ് സി​​ഇ​​ഒ ​ജി​​​ബു കു​​​ര്യ​​​ൻ ഇ​​​ട്ടി പ​​​റ​​​ഞ്ഞു.

ടെ​​​ർ​​​മി​​​ന​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​വാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ആ​​​ർ​​എ​​​ഫ്ഐ​​​ഡി അ​​​ധി​​​ഷ്ഠി​​​ത ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ഗെ​​​യ്റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​ൻ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​റി​​യി​​ച്ചു.