ന്യൂയോർക്ക് : നഗരത്തിലെ ബ്രോങ്ക്സ് ബറോയിൽ ചൊവ്വാഴ്ച നാലുനിലക്കെട്ടിടത്തിനു തീപിടിച്ച് 23 പേർക്കു പരിക്കേറ്റു. 200 അഗ്നിശമനസേനാംഗങ്ങൾ മണിക്കൂറുകൾ ശ്രമിച്ചാണു തീ കെടുത്തിയത്. ആരുടെയും പരിക്കു ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.
ബ്രോങ്ക്സിൽ കഴിഞ്ഞ വ്യാഴാഴ്ച മറ്റൊരു ബഹുനിലക്കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ നാലു കുട്ടികൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു. മൂന്നുവയസുള്ള കുട്ടി കളിക്കുന്നതിനിടയിൽ അടുക്കളയിലെ സ്റ്റൗവിലെ ബർണർ തിരിച്ചതാണ് അപകടത്തിനു കാരണം.
ന്യൂയോർക്കിൽ തീപിടിത്തം; 23 പേർക്കു പരിക്കേറ്റു
12:53 AM Jan 04, 2018 | Deepika.com