ഇസ്ലാമബാദ്: തങ്ങളുടെ ജയിലുകളിൽ 457 ഇന്ത്യക്കാർ തടവിലുണ്ടെന്ന് പാക്കിസ്ഥാൻ അറിയിച്ചു. ഇതിൽ 399 പേർ സമുദ്രാതിർത്തി ലംഘിച്ചതിനു പിടിയിലായ മത്സ്യത്തൊഴിലാളികളാണ്.
146 മത്സ്യത്തൊഴിലാളികളെ എട്ടിനു വിട്ടയയ്ക്കുമെന്നും പാക്കിസ്ഥാൻ അറിയിച്ചു.
പാക്കിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയം ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് പട്ടിക കൈമാറിയത്. ഇരു രാജ്യങ്ങളും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഇത്തരം പട്ടിക പരസ്പരം കൈമാറാറുണ്ട്.
പാക്കിസ്ഥാനിലെ ജയിലുകളിൽ 457 ഇന്ത്യൻ തടവുകാർ
12:42 AM Jan 02, 2018 | Deepika.com