ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കൾ രഹസ്യകൂടിക്കാഴ്ച നടത്തി

12:42 AM Jan 02, 2018 | Deepika.com
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ​​​​യും ദേ​​​​ശീ​​​​യ​​​​സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​ക്ക​​​​ൾ താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ൽ ര​​​​ഹ​​​​സ്യ​​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​യെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​നി​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ഡോ​​​ൺ ദി​​​ന​​​പ​​​ത്ര​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട്. കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് അ​​​​ജി​​​​ത് ഡോ​​​​വ​​​​ൽ സൗ​​​​ഹാ​​​​ർ​​​​ദ​​ നി​​​​ല​​​​പാ​​​​ടാ​​​​ണു സ്വീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്നു മു​​​​തി​​​​ർ​​​​ന്ന പാ​​​ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ഉ​​​ദ്ധ​​രി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ൽ ക​​​​ഴി​​​​ഞ്ഞ 27നാ​​​​ണ് അ​​​​ജി​​​​ത് ഡോ​​​​വ​​​​ലും പാ​​​​ക്കി​​​​സ്ഥാ​​​​ൻ ദേ​​​​ശീ​​​​യ​​​​സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് റി​​​​ട്ട.​​​​ ല​​​​ഫ്.​​​​ ജ​​​​ന​​​​റ​​​​ൽ നാ​​​​സി​​​​ർ ഖാ​​​​നും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​തോ​​​ടെ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ന​​​​യ​​​​ത​​​​ന്ത്ര​​​​ത​​​​ല​​​​ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു​​​​ള്ള സാ​​​​ധ്യ​​​​ത​ വ​​​ർ​​​ധി​​​ച്ചു​​​വെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.
എ​​​ന്നാ​​​ൽ, കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​ന്ത്യ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മോ അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക​​​​മോ ആ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. നേ​​​​ര​​ത്തേ നി​​​​ശ്ച​​​​യി​​​​ക്ക​​​​പ്പെ​​​​ട്ട​​​താ​​​ണു കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ന്നാ​​​ണു വി​​​വ​​​രം.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടു ത​​​​ട​​​​വി​​​​ൽ​​​​ക്ക​​​​ഴി​​​​യു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ൻ കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൺ ജാ​​​​ദ​​​​വി​​​​നെ കാ​​​​ണാ​​​​ൻ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​നു ര​​​​ണ്ടു​​​​ ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ദോ​​​വ​​​ലും നാ​​​സി​​​ർ​​​ഖാ​​​നും നേ​​​രി​​​ൽ​​​ക്ക​​​ണ്ട​​​ത്. അ​​​​നു​​​​ദി​​​​നം മോ​​​​ശ​​​​മാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ-​​​​പാ​​​​ക് ബ​​​​ന്ധം കു​​​ൽ​​​ഭൂ​​​ഷ​​​ൺ സം​​​ഭ​​​വ​​​ത്തി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.