ജലവിമാനം തകർന്നു മരിച്ചത് ബ്രിട്ടീഷ് കന്പനി മേധാവി
12:42 AM Jan 02, 2018 | Deepika.com
സിഡ്നി: ബ്രിട്ടനിലെ കോംപസ് ഗ്രൂപ്പ് കാറ്ററിംഗ് സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് കസിൻസും(58) നാലു കുടുംബാംഗങ്ങളും ജലവിമാനം തകർന്നു മരിച്ചു. വിനോദയാത്ര പോയ ഇവർ സഞ്ചരിച്ച ജലവിമാനം പുതുവത്സരത്തലേന്നു സിഡ്നിയിലെ നദിയിൽ തകർന്നുവീഴുകയായിരുന്നു. 3100 കോടി ഡോളർ വാർഷിക ടേണോവറുള്ള കോംപസ് ലോകവ്യാപകമായി അഞ്ചര ലക്ഷം പേർക്കു ജോലി നൽകുന്ന സ്ഥാപനമാണ്. സ്കൂളുകൾക്കും സൈന്യത്തിനും ഓഫീസുകൾക്കും മറ്റും ഭക്ഷണം വിതരണം ചെയ്യുന്ന ബിസിനസാണ് കോംപസിനുള്ളത്.