ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദ് നേതൃത്വം നൽകുന്ന ജെയുഡി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന പിരിക്കുന്നതു വിലക്കിക്കൊണ്ടു സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഓഫ് പാക്കിസ്ഥാൻ ഉത്തരവിട്ടു.
ലഷ്കർ ഇ തോയിബ ഉൾപ്പെടെ മറ്റു ചില സംഘടനകൾക്കും വിലക്ക് ബാധകമാണ്. വ്യക്തികളോ കന്പനികളോ ഇവർക്ക് യാതൊരു സംഭാവനയും നൽകാൻ പാടില്ല. സയിദുമായി വേദി പങ്കിട്ടതിന്റെ പേരിൽ ഈയിടെ പലസ്തീൻ അവരുടെ പാക് സ്ഥാനപതിയെ പിൻവലിച്ചിരുന്നു.
ഹാഫീസ് സയിദിന്റെ സംഘടനയ്ക്കു വിലക്ക്
12:42 AM Jan 02, 2018 | Deepika.com