കാബൂൾ: അഫ്ഗാനിസ്ഥാനിൽ കബറടക്കച്ചടങ്ങിനിടെ ഉണ്ടായ ചാവേർ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 14 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നംഗാർഹർ പ്രവിശ്യയിലെ ബെഹ്സൂദ് ജില്ലയിലായിരുന്നു ആക്രമണം.
മുൻ ജില്ലാ ഭരണാധികാരിയുടെ അന്ത്യകർമങ്ങൾക്കിടെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
2017ലെ ആദ്യ ഒന്പതു മാസങ്ങളിൽ അഫ്ഗാനിസ്ഥാനിൽ വിവിധ ആക്രമണങ്ങളിലായി 8,000 സിവിലിയന്മാർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തെന്നാണ് യുഎൻ കണക്ക്. 2016ൽ 11,418 സിവിലിയന്മാർ കൊല്ലപ്പെട്ടു.
ചാവേർ ആക്രമണം; അഫ്ഗാനിസ്ഥാനിൽ 18 മരണം
09:28 PM Dec 31, 2017 | Deepika.com