ടെഹ്റാൻ: വിലക്കയറ്റത്തിനും അഴിമതിക്കുമെതിരേ ഇറാനിലെ വിവിധ നഗരങ്ങളിൽ അരങ്ങേറുന്ന പ്രകടനങ്ങൾ മൂന്നാം ദിവസവും തുടരുന്നതിനിടെ നിയമവിരുദ്ധമായ സംഘംചേരലിനെതിരേ ജനങ്ങൾക്ക് ഭരണകൂടം മുന്നറിയിപ്പു നൽകി.
ഇറാനിലെ മഷ്ദാദിൽ ആരംഭിച്ച പ്രതിഷേധം ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും വ്യാപിക്കുകയായി രുന്നു. ഇതിനകം 50 പേരെ അറസ്റ്റു ചെയ്തു. ഇതിനിടെ സർക്കാരിനെ അനുകൂലിച്ചുള്ള പ്രകടനങ്ങളും ആരംഭിച്ചു. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ബാനറുമായാണ് പ്രകടനക്കാർ എത്തിയത്.
ഇറാനിൽ സർക്കാർ വിരുദ്ധ പ്രകടനം
12:54 AM Dec 31, 2017 | Deepika.com