ലോസ് ആഞ്ചലസ്: അമേരിക്കയിൽ രണ്ടിടത്തുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. കലിഫോർണിയയിലെ ലോംഗ്ബീച്ചിലുണ്ടായ വെടിവയ്പ്പിൽ അക്രമി അടക്കം രണ്ടു പേർ മരിച്ചു.
ഒരാൾക്കു പരിക്കേറ്റു.
ജോലിയുമായി ബന്ധപ്പെട്ട അക്രമസംഭവമാണിതെന്നു പോലീസ് പറഞ്ഞു. അക്രമി സ്വയം വെടിവച്ചു മരിച്ചതാണോ, പോലീസ് വെടിവച്ചുകൊന്നതാണോയെന്നു വ്യക്തമല്ല. നിരവധി നിയമ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണു വെടിവയ്പ്പുണ്ടായത്. ടെക്സസിലെ ഹൂസ്റ്റണിൽ കാർ വർക്ഷോപ്പിൽ മുൻ ജീവനക്കാരൻ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് അക്രമി സ്വയം വെടിവച്ചു മരിച്ചു.
യുഎസിൽ വെടിവയ്പിൽ നാലു മരണം
12:54 AM Dec 31, 2017 | Deepika.com