ന്യൂഡൽഹി: ഇതുവരെ 82.47 കോടി ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശിവ് പ്രതാപ് ശുക്ല ലോക്സഭയെ അറിയിച്ചു. 106.41 കോടി കറന്റ് അക്കൗണ്ട് ആൻഡ് സേവിംഗ്സ് അക്കൗണ്ടുകളിൽ (കാസ) 23.94 കോടി അക്കൗണ്ടുകൾ ഇനി ആധാറുമായി ബന്ധിപ്പിക്കാനുണ്ട്.
ആകെ എണ്ണത്തിൽ 30.76 കോടി പ്രധാൻമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകളുള്ളതിൽ 22.58 കോടി അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ മാസം 20 വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് എഴുതിത്തയാറാക്കിയ മറുപടിയിൽ സഹമന്ത്രി പറഞ്ഞത്.
ആധാർ-ബാങ്ക് അക്കൗണ്ട് ബന്ധനം: 82.47 കോടി അക്കൗണ്ടുകൾ ബന്ധിപ്പിച്ചു
12:54 AM Dec 30, 2017 | Deepika.com