പാരീസ്: ഏറ്റവും കുറഞ്ഞ സമയമെടുത്ത് ഒറ്റയ്ക്കു വഞ്ചിയിൽ ലോകം ചുറ്റിയതിന്റെ റിക്കാർഡ് ഇനി ഫ്രഞ്ചുകാരൻ ഫ്രാൻസ്വാ ഗബാർട്ടിന്റെ പേരിൽ. 42 ദിവസവും 16 മണിക്കൂറും 40 മിനിട്ടും 35 സെക്കൻഡും എടുത്താണ് തന്റെ അത്യാധുനിക ബോട്ടിൽ ലോകം ചുറ്റിയത്.
ഫ്രഞ്ചുകാരൻ തന്നെയായ തോമസ് കോവിൽ സ്ഥാപിച്ച 49 ദിവസവും മൂന്നു മണിക്കൂറും എന്ന റിക്കാർഡാണ് പഴംകഥയായത്. കോവിലിനേക്കാൾ ആറു ദിവസവും 10 മണിക്കൂറും കുറവാണ് ഗബാർട്ടിന്റെ സമയം.
2016ലാണ് കോവിൽ റിക്കാർഡ് സ്ഥാപിച്ചത്. ഇതു പൊട്ടിക്കാൻ കഴിയുമെന്ന് ആരും കരുതിയില്ല. നവംബർ നാലിനാണ് ഗബാർട്ട് യാത്ര ആരംഭിച്ചത്. ഫ്രാൻസിലെ ഉഷാന്ത് ദ്വീപിനും ഇംഗ്ലണ്ടിലെ ലിസാർഡ് പോയിന്റിനും ഇടയിലുള്ള സാങ്കല്പിക ഫിനിഷിംഗ് ലൈൻ ഇന്നലെ മറികടന്നു.
വഞ്ചിയിൽ ലോകം ചുറ്റാൻ 42 ദിവസം; ഗബാർട്ടിനു റിക്കാർഡ്
09:47 PM Dec 17, 2017 | Deepika.com