11 അഫ്ഗാൻ പോലീസുകാർ കൊല്ലപ്പെട്ടു

09:47 PM Dec 17, 2017 | Deepika.com
കാ​​ണ്ഡ​​ഹാ​​ർ: ദ​​ക്ഷി​​ണ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ഹെ​​ൽ​​മ​​ന്ദ് പ്ര​​വി​​ശ്യ​​യി​​ൽ താ​​ലി​​ബാ​​ൻ ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 11 പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. പ്ര​​വി​​ശ്യാ ത​​ല​​സ്ഥാ​​ന​​മാ​​യ ല​​ഷ്ക​​ർ​​ഗാ​​യി​​ലെ ക്വ​​ല​​യ് സാം​​ഗ് മേ​​ഖ​​ല​​യി​​ലെ ര​​ണ്ടു ചെ​​ക്കു​​പോ​​സ്റ്റു​​ക​​ളി​​ലാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​ത്. ഏ​​റ്റു​​മു​​ട്ട​​ലി​​ൽ 15 താ​​ലി​​ബാ​​ൻ​​കാ​​രും കൊ​​ല്ല​​പ്പെ​​ട്ടെ​​ന്ന് പ്ര​​വി​​ശ്യാ പോ​​ലീ​​സ് മേ​​ധാ​​വി ഗ​​ഫാ​​ർ സാ​​ഫി അ​​റി​​യി​​ച്ചു.