കിഴക്കൻ ജറുസലമിൽ എംബസി തുറക്കും: എർദോഗൻ
09:47 PM Dec 17, 2017 | Deepika.com
ഇസ്റ്റാംബൂൾ: കിഴക്കൻ ജറുസലമിൽ എംബസി തുറക്കുമെന്നു തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ. ജറുസലമിന്റെ മുഴുവൻ നിയന്ത്രണം ഇസ്രയേലിന്റെ കൈയിലായ സാഹചര്യത്തിൽ കിഴക്കൻ മേഖലയിൽ എംബസി തുറക്കുമെന്ന എർദോഗന്റെ പ്രഖ്യാപനം എങ്ങനെ നടപ്പാക്കുമെന്നു വ്യക്തമല്ല. ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അമേരിക്കൻ പ്രസി ഡന്റ് ഡോണൾഡ് ട്രംപ് നേര ത്തേ പ്രഖ്യാപിച്ചിരുന്നു.