മുംബൈ: ജിയോ സിനിമ എന്ന കണ്ടെന്റ് പ്ലാറ്റ്ഫോം രഹസ്യമായി അവതരിപ്പിച്ചതിനു പിന്നാലെ ലൈവ് ടിവി വാച്ചിംഗ് പ്ലാറ്റ്ഫോമും ജിയോ ആവിഷ്കരിച്ചു. ജിയോ ടിവിയുടെ വെബ് പതിപ്പ് വേണമെന്ന ജിയോ ഉപയോക്താക്കളുടെ ദീർഘനാളത്തെ ആവശ്യത്തെത്തുടർന്നാണ് കമ്പനിയുടെ പുതിയ നടപടി. ഇതനുസരിച്ച് ലാപ്ടോപ്പുകളിലും കംപ്യൂട്ടറുകളിലും ജിയോടിവി കാണാൻ സാധിക്കും. //jiotv.comൽ പ്രവേശിച്ചാൽ ലൈവായി ടിവി കാണാൻ സാധിക്കും. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലെ ജിയോ ടിവി ആപ്ലിക്കേഷനു സമമാണ് ഇതും.
ജിയോ ടിവി കംപ്യൂട്ടറിൽ കാണാൻ ജിയോ ഉപയോക്താക്കൾ തങ്ങളുടെ ജിയോ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ജിയോ സിനിമയുടെ കാര്യത്തിലും അങ്ങനെതന്നെ. ചുരുക്കത്തിൽ ജിയോ വരിക്കാർക്കു മാത്രമേ ജിയോ ടിവി ഇത്തരത്തിൽ കാണാൻ സാധിക്കൂ. ബിസിനസ് ന്യൂസ്-8, ഭക്തി-41, വിനോദ- 106, ഇൻഫോടെൻമെന്റ്-34, കുട്ടികൾക്ക് - 26, ലൈഫ്സ്റ്റൈൽ-14, സിനിമ-44, സംഗീതം-40, വാർത്ത-174, സ്പോർട്സ്-21 തുടങ്ങി 550ലധികം ചാനലുകളാണ് ജിയോ ടിവി നല്കുന്നത്.
ജിയോ ടിവി ഇനി കംപ്യൂട്ടറിലും ലാപ്ടോപ്പിലും കാണാം
09:47 PM Dec 17, 2017 | Deepika.com