യുണൈറ്റഡ് നേഷൻസ്: ഉപാധി വയ്ക്കാതെ ഉത്തരകൊറിയയുമായി ചർച്ചയ്ക്കു തയാറാണെന്നു പ്രഖ്യാപിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ ഇന്നലെ സ്വരംമാറ്റി.
മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയ ദീർഘകാല അവധി നൽകിയാലേ ചർച്ചയ്ക്കുള്ള അന്തരീക്ഷം സംജാതമാവുകയുള്ളുവെന്നു യുഎൻ രക്ഷാസമിതി യോഗത്തിൽ ടില്ലേർസൺ പറഞ്ഞു. ഉത്തരകൊറിയ ടില്ലേർസന്റെ പ്രസ്താവനയെക്കുറിച്ചു പ്രതികരിച്ചില്ല.
ഉത്തരകൊറിയ മിസൈൽ പരീക്ഷണം നിർത്തണം: ടില്ലേർസൺ
01:33 AM Dec 17, 2017 | Deepika.com