ട്രെയിൻ ടിക്കറ്റിനും ഡിസ്കൗണ്ട്
11:58 PM Dec 16, 2017 | Deepika.com
ന്യൂഡൽഹി: വിമാനക്കന്പനികൾ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിക്കുന്നതുപോലെ ട്രെയിൻ ടിക്കറ്റിനും ഇളവ് പരിഗണനയിലാണെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. യാത്രക്കാരുടെ എണ്ണം കുറവുള്ള സാഹചര്യത്തിൽ ഡിസ്കൗണ്ട് നല്കുന്നതിന്റെ സാധ്യത തള്ളിക്കളയാനാവില്ല. എയർ ഇന്ത്യയിൽനിന്ന് റെയിൽവേ ബോർഡ് ചെയർമാനായ അശ്വനി ലൊഹാനിയെ ഇതേക്കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയതായും ഗോയൽ പറഞ്ഞു.