ഹ്യുണ്ടായി വെർണയ്ക്ക് അവാർഡ്
12:14 AM Dec 16, 2017 | Deepika.com
കൊച്ചി: 2017ലെ ഇന്ത്യൻ കാർ അവാർഡിന് ഹ്യുണ്ടായി നെക്സ്റ്റ് ജെൻ വെർണ അർഹമായി. ഹ്യുണ്ടായിയുടെ ക്രെറ്റ, എലൈറ്റ് ഐ20, ഗ്രാൻഡ് ഐ10, ഐ10 എന്നീ മോഡലുകൾ യഥാക്രമം 2016, 2015, 2014, 2008 വർഷങ്ങളിലെ അവാർഡുകൾ നേടിയിരുന്നു. 2018ലെ ഇന്ത്യൻ കാർ അവാർഡ് നേടിയതിൽ അഭിമാനമുണ്ടെന്നും ഉപയോക്താക്കൾക്ക് തങ്ങളിലുള്ള വിശ്വാസത്തിന്റെ പ്രതീകമാണ് അവാർഡെന്നും ഹ്യുണ്ടായി മോട്ടോർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ വൈ.കെ. കൂ പറഞ്ഞു.