തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഊർജ വകുപ്പിനു കീഴിലുള്ള അനെർട്ട് ഏജൻസി ഫോർ നോണ്‍ കണ്‍വൻഷണൽ എനർജി ആൻഡ് റൂറൽ ടെക്നോളജി ഇനി മുതൽ ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി (നവീന നവീകരണീയ ഊർജ ഗവേഷണത്തിനും സാങ്കേതിക വിദ്യകൾക്കുമുള്ള ഏജൻസി) എന്ന് പുനർ നാമകരണം ചെയ്യപ്പെടുന്നു.
ഇതിന്റെ ഭാഗമായി പുതിയ ലോഗോ ഡിസൈൻ ക്ഷണിക്കുന്നു. 27ന് മുൻപായി ലോഗോ ഡിസൈൻ ഡയറക്ടർ, അനെർട്ട്, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം 33 എന്ന വിലത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.anert.in.
അനെർട്ട് പേരു മാറ്റുന്നു
12:14 AM Dec 16, 2017 | Deepika.com