ന്യൂയോർക്ക്: ട്വന്റിയത്ത് സെഞ്ചുറി ഫോക്സ് ഇനി വാൾട്ട് ഡിസ്നി കന്പനിയുടെ ഭാഗം. 3,40,600 കോടി രൂപയ്ക്ക് (5240 കോടി ഡോളർ) ആണു കൈമാറ്റം. റൂപ്പർട്ട് മർഡക്കിന്റെ മാധ്യമ-വിനോദ സാമ്രാജ്യത്തിലെ മിന്നും താരമാണ് ഡിസ്നിയുടെ വകയാകുന്നത്.
ഫോക്സിന്റെ ഹോളിവുഡിലെ ഫിലിം-ടെലിവിഷൻ സ്റ്റുഡിയോകൾ, കേബിൾ എന്റർടെയിൻമെന്റ് നെറ്റ്വർക്കുകൾ, ടെലിവിഷൻ ചാനലുകൾ, നാഷണൽ ജ്യോഗ്രഫിക്, എഫ്എക്സ് നെറ്റ്വർക്സ് എന്നിവയും എക്സ്മെൻ, അവതാർ, ദ സിംസൺസ് തുടങ്ങിയ എന്റർടെയ്ൻമെന്റ് പരിപാടികളും ഡിസ്നിയുടേതാകും.
ഫോക്സിന്റെ വക ചലച്ചിത്രങ്ങളുടെ വൻ ശേഖരവും ഡിസ്നിക്കു മുതൽക്കൂട്ടാണ്. എബിസി ടെലിവിഷൻ നെറ്റ്വർക്ക്, ഇഎസ്പിഎൻ എന്നിവ ഇപ്പോൾത്തന്നെ ഡിസ്നിയുടേതാണ്.
ഇടപാടിൽ പണക്കൈമാറ്റമില്ല. ഫോക്സിന്റെ ഓരോ ഓഹരിക്കും ഡിസ്നിയുടെ 0.2745 ഓഹരി നല്കും.
ട്വന്റിയത്ത് സെഞ്ചുറി ഫോക്സ് ഇനി ഡിസ്നിക്ക്
12:36 AM Dec 15, 2017 | Deepika.com