ന്യൂഡൽഹി: സാങ്കേതികരംഗത്ത് ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി(ഐഐടി) യുമായി കൈകോർത്തു മൊബൈൽ ഫോണ് നിർമാണ കന്പനിയായ നോക്കിയ. ഡാറ്റ സയൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, അനലറ്റിക്സ് തുടങ്ങിയ മേഖലകളിൽ സഹകരിക്കാനുള്ള ധാരണാപത്രത്തിൽ ഇരുകൂട്ടരും കഴിഞ്ഞ ദിവസം ഒപ്പുവച്ചു.
മൊബൈൽ ഇന്റർനെറ്റ് രംഗത്ത് അനുദിനം മത്സരം വർധിക്കുകയാണെന്നും പുത്തൻ സാങ്കേതിക വിദ്യകളും നവീന ആശയങ്ങളും പ്രാവർത്തിമാക്കാൻ തങ്ങൾക്ക് ഐഐടിയിലെ സാങ്കേതിക വിദഗ്ധരുടെ സഹായം ഏറെ പ്രയോജനകരമാകുമെന്നും നോക്കിയ ഗ്ലോബൽ സർവീസ് വൈസ് പ്രസിഡന്റ് അമിത് ദിങ്കാര പറഞ്ഞു. തങ്ങളുടെ മികച്ചആശയങ്ങൾ നടപ്പിലാക്കാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ഐഐടി ഡീൻ ബി. ആർ. മേത്ത അറിയിച്ചു.
ഐഐടി ഡൽഹിയുമായി കൈകോർത്ത് നോക്കിയ
12:36 AM Dec 15, 2017 | Deepika.com